സാക കോവിഡ് പോസിറ്റീവ്, ഇംഗ്ലീഷ് ടീമിൽ നിന്ന് പിന്മാറി

Newsroom

കോവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് ബുക്കയോ സാക്ക ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറി. സ്വിറ്റ്സർലൻഡിനെയും ഐവറി കോസ്റ്റിനെയും നേരിടുന്ന ടീമിൽ സാക ഉണ്ടാകില്ല. താരം ഇത്ര ദിവസവും ഐസൊലേഷനിൽ ആയിരുന്നു. താരം ഇംഗ്ലണ്ട് ക്യാമ്പ് വിടും എന്ന് ഇംഗ്ലണ്ട് അറിയിച്ചു. സാകയ്ക്ക് പകരക്കാരനെ സൗത് ഗേറ്റ് പ്രഖ്യാപിക്കില്ല. സാക അടക്കം 6 കളിക്കാർ ആണ് ടീം പ്രഖ്യാപിച്ച ശേഷം ഇതുവരെ പിന്മാറേണ്ടി വന്നത്.

ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്, റീസ് ജെയിംസ്, ടാമി എബ്രഹാം, ആരോൺ റാംസ്‌ഡേൽ എന്നിവർ ഇതിനു മുമ്പ് തന്നെ മ് പരിക്കുമൂലം പുറത്തായിരുന്നു.