ഒമാൻ അഫ്ഗാനെ തോൽപ്പിച്ചു, ഇനി അഫ്ഗാനെതിരെ ഇന്ത്യ തോൽക്കാതിരിക്കണം

20210612 014914

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ഗ്രൂപ്പിലെ മത്സരത്തിൽ ഒമാൻ ഇന്ന് അഫ്ഗാനിസ്താനെ പരാജപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒമാന്റെ വിജയം. ഈ വിജയം ഒമാന്റെ രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ഒപ്പം ഇന്ത്യക്ക് സഹായമാവുകയും ചെയ്തു. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കണം എങ്കിൽ ഗ്രൂപ്പിൽ മൂന്നാമതെങ്കിലും ഫിനിഷ് ചെയ്യേണ്ടതുണ്ട്.

ഇപ്പോൾ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്. അഫ്ഗാനിസ്താന് അഞ്ചു പോയിന്റാണ് ഉള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യയും അഫ്ഗാനും നേർക്കുനേർ വരികയും ചെയ്യും. അന്ന് പരാജയപ്പെടാതെ ഇരുന്നാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്യുകയും ഏഷ്യൻ കപ്പ് യോഗ്യത എന്ന ലക്ഷ്യത്തിൽ നിൽക്കുകയും ചെയ്യാം. അഫ്ഗാൻ ജയിക്കുക ആണെങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് പ്രതീക്ഷയ്ക്കും തിരിച്ചടിയാകും. ജൂൺ 15നാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള മത്സരം.

Previous articleവെസ്റ്റ് ഹാമിൽ ഡേവിഡ് മോയിസിന് മൂന്ന് വർഷത്തെ കരാർ!!
Next articleഇറ്റലിയുടെ താണ്ഡവം!! തുർക്കിയെ തറപറ്റിച്ച് അസൂറികൾ യൂറോ കപ്പ് തുടങ്ങി