ഒളിമ്പിക്സ് ഫുട്ബോളിലെ പ്രായം കൂട്ടാൻ ഫിഫ സമ്മതിച്ചു

കൊറോണ കാരണം ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് നീട്ടിയ സാഹചര്യം കണക്കിൽ എടുത്തി ഒളിമ്പിക്സിലെ ഫുട്ബോൾ നിയമത്തിൽ ഫിഫ ഇളവ് വരുത്തും. അണ്ടർ 23 താരങ്ങൾക്ക് ആണ് ഒളിമ്പിക്സ് ഫുട്ബോളിൽ കളിക്കാൻ ഫിഫ അനുമതി നൽകാറുള്ളത്. 3 താരങ്ങൾ മാത്രമെ 23 വയസ്സിന് മുകളിൽ ഉള്ളവരായി ഒരു ടീമിൽ അനുവദിക്കാറുള്ളൂ.

ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിയതോടെ അണ്ടർ 23 എന്നത് അണ്ടർ 24 ആക്കാൻ ഫിഫ തീരുമാനിച്ചു. 1997 ജനുവരി 1ന് ശേഷം ജനിച്ചവർ ഒക്കെ ഈ അണ്ടർ 24 ആയി പരിഗണിക്കപ്പെടും. ഒപ്പം പതിവ് പോലെ മൂന്ന് സീനിയർ താരങ്ങളെയും ടീമുകൾക്ക് ഉൾപ്പെടുത്താം. ഒളിമ്പിക്സിനു വേണ്ടി മാത്രം അണ്ടർ 23 ടീമുകളെ വളർത്തി കൊണ്ടുവന്ന രാജ്യങ്ങളെ സഹായിക്കാൻ ആണ് ഫിഫ ഇത്തരമൊരു തീരുമാനം എടുത്തത്.

Previous articleവസിം ജാഫറിന്റെ എക്കാലത്തെയും മികച്ച ഏകദിന ടീമിന്റെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി
Next articleടി20യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും