നൂയറിന് പകരക്കാരനെ എത്തിക്കാൻ ബയേൺ

Picsart 22 12 12 00 26 14 193

പരിക്കേറ്റ് മാനുവൽ നൂയർ പുറത്തായതോടെ ബയേൺ പകരക്കാരനെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സീസൺ മുഴുവൻ നൂയർ പുറത്തിരിക്കേണ്ടി വരും എന്നുറപ്പായിരുന്നു. അതേ സമയം വെറ്ററൻ താരത്തിന്റെ പിൻഗാമി ആയി കണക്കാക്കുന്ന അലക്‌സാണ്ടർ ന്യുബലിനെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ഇതുവരെ ശ്രമം ഒന്നും നടന്നിട്ടില്ലെന്ന് താരത്തിന്റെ ഏജന്റ് പറഞ്ഞു. ബയേൺ ഇത് സംബന്ധിച്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മൊണാക്കോയിൽ ലോണിൽ കളിക്കുകയാണ് ന്യുബൽ. കൂടാതെ ജനുവരിയിൽ താരത്തെ തിരിച്ചു വിളിക്കാൻ ഉള്ള സാധ്യത ലോൺ കരാറിൽ ചേർത്തിട്ടും ഇല്ല.

ലോകകപ്പ് കഴിഞ്ഞു മടങ്ങിയെത്തി അവധി ചെലവിടാൻ പോയതിനിടക്കാണ് നൂയറിന് പരിക്കേറ്റത്. സ്‌കീയിങ്ങിനിടെ പരിക്കേറ്റ ശേഷം താരം തന്നെ ആശുപത്രിയി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ ഇട്ടിരുന്നു. മുപ്പത്തിനാലുകാരൻ ഉൾറിക്ക് ആണ് ടീമിലെ മറ്റൊരു കീപ്പർ. ഉദ്ദേശിച്ച പകരക്കാരനെ എത്തിക്കാൻ സാധിക്കാതെ വന്നാൽ ഒരു പക്ഷെ താരം സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിന്റെ വല കാക്കാൻ എത്തിയേക്കും.