325-350 റൺസ് നേടണമെന്ന് ഇന്ത്യ തീരുമാനിച്ചാൽ ധവാന് ടീമിൽ സ്ഥാനം കാണില്ല – സാബ കരീം

Shikhardhawan

ഇന്ത്യന്‍ ടീം തങ്ങള്‍ നേടേണ്ട സ്കോര്‍ 325-350 നിലയില്‍ ആണെന്ന് കരുതിയാൽ ടീമിൽ ശിഖര്‍ ധവാന് സ്ഥാനം കാണില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മയ്ക്ക് പകരമെത്തിയ ഇഷാന്‍ കിഷന്‍ 131 പന്തിൽ 210 റൺസ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ തന്റെ മോശം ഫോം തുടരുകയായിരുന്നു. വെറും 3 റൺസാണ് താരം നേടിയത്.

ശുഭ്മന്‍ ഗിൽ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ഓപ്പണിംഗ് സ്പോട്ടിനായി രംഗത്തുള്ളപ്പോള്‍ ഇന്ത്യ നേടേണ്ട സ്കോര്‍ 350ന് അടുത്താണെന്ന് തീരുമാനിച്ചാൽ തീര്‍ച്ചയായും ധവാന് ടീമിലെ സ്ഥാനം നഷ്ടമാകും എന്നും കരീം പറഞ്ഞു.

ഇന്ത്യന്‍ ടീം ഏത് രീതിയിൽ ബാറ്റ് വീശണമെന്ന് തീരുമാനിക്കുന്നുവോ അതിനനുസരിച്ചാവും ടീമിലെ ധവാന്റെ സ്ഥാനം എന്നും സാബ കരീം കൂട്ടിചേര്‍ത്തു.