നെയ്മറിന്റെ പരിശീലകനായി ഇരിക്കുന്നത് ഏറെ എളുപ്പമാണെന്ന് പോചടീനോ

20210427 101534

നെയ്മറിനെ പരിശീലിപ്പിക്കുന്നത് ഏറെ എളുപ്പമാണ് എന്ന് പി എസ് ജി പരിശീലകൻ പോചടീനോ. നെയ്മർ വളരെ വിനയമുള്ള ഒരു വ്യക്തിയാണ്‌. താൻ പി എസ് ജിയിൽ എത്തിയത് മുതൽ അദ്ദേഹത്തെ പരിശീലിപ്പിക്കുന്നത് എളുപ്പമായാണ് തോന്നിയത്. എപ്പോഴും പരിശീലകന്റെ നിർദേശങ്ങൾ അനുസരിക്കുകയും അതനുസരിച്ച് കളിക്കുകയും ചെയ്യുന്ന താരമാണ് നെയ്മർ എന്നും പോചടീനോ പറഞ്ഞു.

ബ്രസീലിയൻ താരങ്ങൾ എല്ലാം സ്പെഷ്യൽ ആണ്. കാരണം അവരൊക്കെ ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്നു.ഫുട്ബോളിന് വേണ്ടി അവർ എന്തും നൽകും എന്നും പോചടീനോ പറയുന്നു. അവർ നൃത്തമാടുന്നത് പോലെയാണ് ഫുട്ബോൾ കളിക്കുന്നത് എന്നും പോചടീനോ പറയുന്നു‌. പണ്ട് താൻ പി എസ് ജിയിൽ കളിക്കുമ്പോൾ റൊണാൾഡീനോ തന്റെ സഹതാരമായി ഉണ്ടായരുന്നു. ഇപ്പോൾ നെയ്മറും. ബ്രസീലിയൻ താരങ്ങൾക്ക് നന്നായി കളിക്കണം എങ്കിൽ സന്തോഷമുള്ള അന്തരീക്ഷം ടീമിൽ ഉണ്ടാകേണ്ടതുണ്ട് എന്നും പോചടീനോ പറഞ്ഞു.