നെയ്മറിനെതിരായ ആരോപണങ്ങളിൽ പ്രതികരണമില്ല എന്ന് ബ്രസീൽ കോച്ച്

നെയ്മറിനെതിരായ പീഡനാരോപണത്തിൽ പ്രതികരിക്കാൻ ഇല്ലാ എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. നെയ്മർ പാരീസിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ഒരു വനിത പീഡിപ്പിച്ചു എന്ന ആരോപണത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം റോയിറ്റേസ് റിപ്പോട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിഷത്തിൽ അഭിപ്രായമില്ല എന്ന് ടിറ്റെ പറഞ്ഞു.

ഈ വിഷയത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആ അന്വേഷണം നടത്തുന്നവരാണ് കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കേണ്ടത് എന്ന് ടിറ്റെ പറഞ്ഞു. ഇത്തരം കേസുകൾ നീണ്ട കാലം അന്വേഷണം വേണ്ടി വരും എന്നും അതുകൊണ്ട് അഭിപ്രായം ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബ്രസീലിനൊപ്പം കോപ അമേരിക്കയ് ഒരുങ്ങുന്ന നെയ്മർ ക്യാമ്പിൽ എത്തി എങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.