U-20 ലോകകപ്പ്, ആഫ്രിക്കൻ പോര് ജയിച്ച് സെനഗൽ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിൽ സെനഗൽ ക്വാർട്ടറിലേക്ക്. ഇന്ന് ആഫ്രിക്കൻ ശക്തികൾ തമ്മിൽ നടന്ന പ്രീക്വാർട്ടർ പോരിൽ നൈജീരിയയെ തോൽപ്പിച്ചു കൊണ്ടാണ് സെനഗൽ ആണ് ക്വാർട്ടറിൽ കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സെനഗലിന്റ്ർ വിജയം. ആവേശകരമായ മത്സരമായിരുന്നു ഇന്ന് നടന്നത്. ആദ്യം സെനഗൽ ആധിപത്യം നേടി എങ്കിലും പിന്നീട് വൻ സമ്മർദ്ദം സെനഗലിനു മേൽ ചുമത്താൻ നൈജീരിയക്കായി.

കളിയുടെ ആദ്യ പകുതിയിൽ സാഗ്നെയും നിയാനെയും ആണ് സെനഗലിന്റെ ഗോളുകൾ നേടിയത്. സാഗ്നയുടെ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്. കൊറിയയും ജപ്പാനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സെനഗൽ നേരിടുക.