നെയ്മറിനു മേൽ വലിയ പിഴ ചുമത്തി ബ്രസീൽ. തെക്കുകിഴക്കൻ ബ്രസീലിലെ തീരദേശ പ്രദേശത്തെ നെയ്മറിന്റെ മാളികയുടെ നിർമ്മാണത്തിനിടെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് ആണ് ഫുട്ബോൾ താരം പിഴ കൊടുക്കേണ്ടി വരിക. 16 ദശലക്ഷം റിയാസ് അതായത് 28.6 കോടി രൂപ ആണ് പിഴ.
ആഡംബര മാളിക ശുദ്ധജല സ്രോതസ്സുകൾ, പാറ, മണൽ എന്നിവ ദുരുപയോഗം ചെയ്തു. വിരലിൽ എണ്ണാവുന്നതിൽ അധികം നിയമങ്ങൾ ഈ നിർമാണത്തിനായി ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ ഇതുവരെ നെയ്മർ പ്രതികരിച്ചിട്ടില്ല. ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ തെക്കൻ തീരത്തുള്ള മംഗരാതിബ പട്ടണത്തിലാണ് നെയ്മറിന്റെ ഈ മാളിക സ്ഥിതി ചെയ്യുന്നത്.
മാളികയിൽ നെയ്മർ കൃത്രിമ തടാകം നിർമ്മിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. പിഴ കൂടാതെ മറ്റു നടപടികളും ഈ കെട്ടിടത്തിന് എതിരെയും അവുടെയും അനധികൃത നിർമ്മാണങ്ങൾക്ക് എതിരെയും പിറകെ വരും.