നെയ്മർ ബാഴ്സലോണക്ക് എതിരെ കളിക്കും, ഡിമറിയയും ഇക്കാർഡിയും പരിക്ക് മാറി എത്തി

നെയ്മർ ബാഴ്സലോണക്ക് എതിരായ മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് ക്ലബ് സൂചന നൽകി. താരം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് അടുത്തു എന്നും ഉടൻ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്നും പി എസ് ജി മെഡിക് പറഞ്ഞു. ഒരു മാസത്തോളമായി കളത്തിൻ പുറത്തായിരുന്നു നെയ്മർ. താരത്തിന് ബാഴ്സലോണക്ക് എതിരായ ആദ്യ പാദ മത്സരം നഷ്ടമായിരുന്നു.

നെയ്മർ ഇല്ലാ എങ്കിലും ബാഴ്സലോണയെ 4-1 എന്ന വലിയ സ്കോറിന് തോൽപ്പിക്കാൻ പി എസ് ജിക്ക് ആയിരുന്നു. മാർച്ച് 10നാണ് രണ്ടാം പാദം നടക്കുന്നത്. അതിനു മുമ്പ് നെയ്മർ പി എസ് ജിക്ക് ആയി കളത്തിൽ ഇറങ്ങും. ബാഴ്സലോണ വിട്ട ശേഷം നെയ്മർ ബാഴ്സക്ക് എതിരെ ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്. നെയ്മർ മാത്രമല്ല പരിക്ക് മാറി അർജന്റീന താരങ്ങളായ ഡിമറിയ, ഇക്കാർഡി എന്നിവരും എത്തിയിട്ടുണ്ട്. ഇരുവരും അടുത്ത മത്സരത്തിൽ തന്നെ പി എസ് ജിക്ക് ആയി ഇറങ്ങും.