എസ് ബി ഐ ജംഷദ്പൂരിന്റെ ഔദ്യോഗിക സ്പോൺസർ

Uc8ausm1mt

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐ എസ് എൽ ക്ലബായ ജംഷദ്പൂരിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർ ആയി കരാർ ഒപ്പുവെച്ചു. ഇന്ത്യൻ ഫുട്ബോളിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, ടാറ്റ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബായ ജെഎഫ്സിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.

ഈ പങ്കാളിത്തത്തോടെ, ജെഎഫ്‌സിയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായി എസ്ബിഐ മാറും. എസ്ബിഐ എംഡി അശ്വനി ഭാട്ടിയ, ടാറ്റ സ്റ്റീൽ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രൻ, എസ്ബിഐ ഡിഎംഡി ബി. രാഘവേന്ദ്ര റാവു, ജെഎഫ്‌സി ചെയർമാനും ടാറ്റ സ്റ്റീൽ വൈസ് പ്രസിഡന്റുമായ ചാണക്യ ചൗധരി എന്നിവരുടെ സാന്നിധ്യത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

Previous articleനെയ്മർ അർജന്റീനക്ക് എതിരെ കളിക്കില്ല
Next articleപരാഗ്വേ വണ്ടർ കിഡിനെ എ സി മിലാൻ സ്വന്തമാക്കി