പെഡ്രോ നെറ്റോയ്ക്ക് ഈ സീസണും യൂറോ കപ്പും നഷ്ടമാകും

Skysports Pedro Neto Wolves 5340015
Credit: Twitter
- Advertisement -

പോർച്ചുഗൽ യുവതാരം നെറ്റോയ്ക്ക് വലിയ തിരിച്ചടി. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണിൽ കളിക്കില്ല എന്നും വോൾവ്സ് അറിയിച്ചു. മുട്ടിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ നെറ്റോയ്ക്ക് 6 മാസം എങ്കിലും പുറത്തായിരിക്കും. ഈ സീസൺ മാത്രമല്ല നെറ്റോയ്ക്ക് ജൂണിൽ നടക്കുന്ന യൂറോ കപ്പും നഷ്ടമാകും.

പോർച്ചുഗീസ് ദേശീയ ടീമിലെ പ്രധാന താരമായി വളരുന്നതിനിടയിൽ ആണ് പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്. 21കാരനായ താരം ഈ സീസണിൽ 35 മത്സരങ്ങൾ വോൾവ്സിനായി കളിച്ചിരുന്നു. അഞ്ചു ഗോളുകളും അഞ്ച് അസിസ്റ്റും സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

Advertisement