നേപ്പാളിനെതിരെ വിജയമില്ലാതെ ഇന്ത്യ

20210902 191655

സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് നിരാശ. ഇന്ന് നേപ്പാളിനെതിരെ നടന്ന മത്സരത്തിൽ സമനില കൊണ്ട് ഇന്ത്യ തൃപ്തിപ്പെടേണ്ടി വന്നു. നേപ്പാളി വെച്ച് നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. സമനില എന്നതിനേക്കാൾ ഇന്ത്യ കളിച്ച ഫുട്ബോൾ ആണ് നിരാശ നൽകിയത്. ആദ്യ പകുതിയിൽ അഞ്ജാൻ ബിസ്തയാണ് നേപ്പാളിന് ലീഡ് നൽകിയത്‌. 36ആം മിനുട്ടിൽ അഡ്വാൻസ് ചെയ്ത് വന്ന ഗുർപ്രീതിന് പന്ത് കിട്ടിയില്ല. പിന്നാലെ ഒഴിഞ്ഞ പോസ്റ്റിൽ ബിസ്ത പന്ത് എത്തിച്ചു.

രണ്ടാം പകുതിയിൽ ഇന്ത്യ അനിരുദ്ധ് താപയെ സബ്ബായി എത്തിച്ചു. 60ആം മിനുട്ടിൽ താപ തന്നെ ഇന്ത്യക്ക് സമനില നൽകി. സുനിൽ ഛേത്രിയുടെ ഒരു ഷോട്ടിൽ നിന്ന് റീബൗണ്ടിലൂടെ ആയിരുന്നു താപ ഇന്ത്യക്ക് സമനില നൽകിയത്. പിന്നീട് ഇന്ത്യ വിജയ ഗോളിന് ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പ്രയാസപ്പെട്ടു. മലയാളി താരം സഹൽ സബ്ബായി ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഇനി സെപ്റ്റംബർ 5ന് വീണ്ടും ഇന്ത്യ നേപ്പാളിനെ നേരിടും.

Previous articleമുൻ ഗോകുലം കേരള താരം സൽമാൻ ഇനി കേരള യുണൈറ്റഡിൽ
Next articleഇന്ത്യൻ തകർച്ച തുടരുന്നു, ആറ് വിക്കറ്റുകൾ നഷ്ടം