ഇന്ത്യൻ തകർച്ച തുടരുന്നു, ആറ് വിക്കറ്റുകൾ നഷ്ടം

Img 20210902 202104

ഓവൽ ടെസ്റ്റിലെ ഇന്ത്യൻ ബാറ്റിംഗ് തകർച്ച തുടരുന്നു. ഇന്ന് ഇന്ത്യയെ ബാറ്റിംഗിന് അയച്ച ഇംഗ്ലണ്ട് മികച്ച ബൗളിംഗ് ആണ് രണ്ടാം സെഷനിലും കാഴ്ചവെച്ചത്. മത്സരം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. ഈ സെഷനിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ കൂടെ നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയും, രഹാനെയും ജഡേജയും കൂടാരത്തിലേക്ക് മടങ്ങി. കോഹ്ലിക്ക് അർധ സെഞ്ച്വറി നേടാൻ ആയിരുന്നു. 96 പന്തിൽ 50 റൺസ് എടുത്ത കോഹ്ലിയെ റോബിൻസൺ ആണ് പുറത്താക്കിയത്.

ജഡേജ പന്ത് റൺസ് എടുത്ത് വോക്സിന് മുന്നിൽ കീഴടങ്ങി. രഹാനെ 14 റൺസ് ആണ് എടുത്തത്. രഹാനെയുടെ വിക്കറ്റ് ചായക്ക് പിരിയുന്നേന് തൊട്ടു മുമ്പ് ഒവേർടൺ ആണ് സ്വന്തമാക്കിയത്. രാവിലെ 11 റൺസ് എടുത്ത രോഹിത്, 17 റൺസ് എടുത്ത രാഹുൽ, 4 റൺസ് എടുത്ത പൂജാര എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി റോബിൻസൺ, വോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആൻഡേഴ്സണും ഒവേർടണും ഒരോ വിക്കറ്റ് വീതവും നേടി. ഇപ്പോൾ 4 റൺസുമായി പന്തും താക്കൂറും ആണ് ക്രീസിൽ ഉള്ളത്.

Previous articleനേപ്പാളിനെതിരെ വിജയമില്ലാതെ ഇന്ത്യ
Next articleപ്യാനിച് തുർക്കിയിലേക്ക്