നാപോളിയുടെ സ്റ്റേഡിയത്തിന് ഇനി മറഡോണയുടെ പേര്!

20201205 110335
Credit: Twitter
- Advertisement -

ഇറ്റാലിയൻ ക്ലബായ നാപോളി അവരുടെ ഹോം സ്റ്റേശിയത്തിന്റെ പേര് മാറ്റി. സാൻ പവോളോ സ്റ്റേഡിയം ഇനി ഡീഗോ മറഡോണയുടെ പേരിൽ ആകും അറിയപ്പെടുക. നവംബർ 25ന് മറഡോണയുടെ മരണത്തിനു പിന്നാലെ സ്റ്റേഡിയത്തിന്റെ പേരു മാറ്റും എന്ന് നാപോളി പറഞ്ഞിരുന്നു. ഇന്നലെ അവർക്ക് സ്റ്റേഡിയത്തിന്റെ പേരു മാറ്റാൻ ഉള്ള ഔദ്യോഗിക അനുമതി ലഭിച്ചു. ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയം എന്നാകും നാപോളിയുടെ സ്റ്റേഡിയം ഇനി അറിയപ്പെടുക.

നാപോളിക്ക് ഒപ്പം രണ്ട് സീരി എ കിരീടം നേടിയിട്ടുള്ള താരമാണ് മറഡോണ. ഇന്നലെ ആണ് മുനിസിപ്പാലിറ്റി ഓഫ് നാപിൾസ് സ്റ്റേഡിയത്തിന്റെ പേരു മാറ്റാൻ അംഗീകാരം നൽകിയത്.

Advertisement