വിപ്ലവ മാറ്റവുമായി കേരള ഫുട്ബോൾ, ഇനി അക്കാദമി ലീഗ് അടക്കം ലൈവായി കാണാം

കേരള ഫുട്ബോൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ ആണ് കേരള ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വൻ വാർത്തയുമായി എത്തുന്നത്. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി തത്സമയം ഫുട്ബോൾ പ്രേമികൾക്ക് കാണാം. അതിനായി ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോമുമായി കെ എഫ് എ കരാറിൽ എത്തി.

ഏഷ്യയിലെ തന്നെ പല പ്രധാന ഫുട്ബോൾ മത്സരങ്ങളും തത്സമയം ഫുട്ബോൾ പ്രേക്ഷകരിൽ എത്തിക്കുന്ന സൈറ്റാണ് മൈകൂജോ. എ എഫ് സിയുടെ ഏജ് കാറ്റഗറി മത്സരങ്ങളും സാഫ് കപ്പും ഒക്കെ മുമ്പ് മൈ കൂജോ തത്സമയം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അക്കാദമി ലീഗുകൾ പ്രേക്ഷകരിൽ എത്തിച്ചാകും മൈകൂജോ കേരളത്തിലെ തങ്ങളുടെ യാത്ര ആരംഭിക്കുക.

ഇന്ന് നടക്കുന്ന അണ്ടർ 12 ലീഗിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ എഫ് എ ഈ സംവിധാനം നടപ്പിൽ കൊണ്ടുവരും. രാവിലെ നടന്ന രണ്ട് അണ്ടർ 12 മത്സരങ്ങളും മൈകൂജോ സൈറ്റിൽ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ബാക്കി മത്സരങ്ങളും തത്സമയം സൈറ്റിൽ ഉണ്ടാകും. ഇനി നടക്കാൻ പോകുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ഭാവിയിൽ കേരള പ്രീമിയർ ലീഗിലും ഒക്കെ ലൈവ് ടെലികാസ്റ്റ് മൈകൂജോയുമായി ചേർന്ന കെ എഫ് എ നടപ്പിലാക്കും.

തത്സമയ മത്സരങ്ങൾ കാണാൻ:
https://mycujoo.tv

Previous articleഗോവയിലെ പോരിൽ ചർച്ചിൽ ബ്രദേഴ്സ് എഫ് സി ഗോവയെ തോൽപ്പിച്ചു
Next articleവനിത ഡബിള്‍സിലും തീപ്പൊരി വിജയവുമായി ഇന്ത്യന്‍ ജോഡി