ഗോവയിലെ പോരിൽ ചർച്ചിൽ ബ്രദേഴ്സ് എഫ് സി ഗോവയെ തോൽപ്പിച്ചു

ഇന്റർനാഷണൽ ബ്രേക്കിന്റെ ഇടവേളയിൽ നടത്തിയ സൗഹൃദ പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഗോവയിലെ രണ്ട് ഫുട്ബോൾ ശക്തികളായ എഫ് സി ഗോവയും ചർച്ചിൽ ബ്രദേഴ്സും നേർക്കുനേർ വന്ന മത്സരത്തിലായിരുന്നു ഐ ലീഗ് ക്ലബിന്റെ ജയം. ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചർച്ചിലിന്റെ ജയം.

ചർച്ചിൽ ബ്രദേഴ്സിന്റെ രണ്ടു ഗോളുകളും മുൻ ഈസ്റ്റ് ബംഗാൾ താരമായ പ്ലാസയാണ് സ്കോർ ചെയ്തത്‌. എഫ് സി ഗോവയ്ക്കായി കോറോയും ഗോൾ നേടി. ഐ ലീഗിൽ കഴിഞ്ഞ തവണ റിലഗേറ്റ് ചെയ്യപ്പെട്ടു എങ്കിലും പ്രത്യേക പരിഗണനയിൽ തിരിച്ച് എത്തിയ ചർച്ചിൽ ബ്രദേഴ്സ് ഇത്തവണ ഐലീഗ് കീഴടക്കാൻ പോന്ന ശക്തിയുള്ള ടീമാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ സൂചന കൂടിയായി ഈ ജയം.

Previous articleലിന്‍ ഡാനെ കീഴടക്കി കിഡംബി, ഇനി സമീര്‍ വര്‍മ്മയുമായി ക്വാര്‍ട്ടര്‍ പോര്
Next articleവിപ്ലവ മാറ്റവുമായി കേരള ഫുട്ബോൾ, ഇനി അക്കാദമി ലീഗ് അടക്കം ലൈവായി കാണാം