റിലയൻസ് ഫുട്ബോൾ ദേശീയ ചാമ്പ്യന്മാരായി മലപ്പുറത്തിന്റെ എം എസ് പി

റിലയൻസ് യൂത്ത് ഫൗണ്ടേഷൻ നടത്തുന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പികെ കിരീടം എം എസ് പി മലപ്പുറത്തിന്റെ കുട്ടികൾ സ്വന്തമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് എം എസ് പി കപ്പ് ഉയർത്തിയത്. ഇന്നലെ നടന്ന ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഷില്ലോങ് സ്കൂളിനെയാണ് എം എസ് പി തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം.

ബിനോയ് സി തോമസ് കോച്ച് പരിശീലിപ്പിക്കുന്ന എം എസ് പി ടീം ടൂർണമെന്റിൽ ഉടനീളം ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. എം എസ് പിയുടെ സ്ട്രൈക്കർ ഹാറൂൺ ദിൽഷാദ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. എം എസ് പിയുടെ ആദ്യ ദേശീയ കിരീടമാണിത്.

Previous articleവാണിയമ്പലത്ത് അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി
Next articleന്യൂസിലൻഡ് തകരുന്നു, ഓസ്ട്രേലിയ വിജയത്തിലേക്ക്