ന്യൂസിലൻഡ് തകരുന്നു, ഓസ്ട്രേലിയ വിജയത്തിലേക്ക്

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ നാലാം ദിനം ന്യൂസിലൻഡ് തകരുന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലൻഡ് ചായക്ക് പിരിയുമ്പോൾ 27 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി കഷ്ടപ്പെടുകയാണ്. ഇനിയും 389 റൺസു കൂടെ വേണം ന്യൂസിലൻഡിനു വിജയിക്കാൻ. ലിയോണും സ്റ്റാർക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച രീതിയിൽ പന്തെറിയുകയാണ്.

ലതാം (1), ബ്ലുണ്ടൽ (2), ജീത് റാവൽ (12), ഗ്കെൻ ഫിലിപ്സ് (0) എന്നിവരാണ് പുറത്തായത്. 12 റൺസുമായി റോസ് ടെയ്ലറും റൺ ഒന്നും എടുക്കാതെ വാറ്റ്ലിംഗും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. നേരത്ത്ർ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി വാർണർ പുറത്താകാതെ 111 റൺസ് എടുത്തിരുന്നു. ലബുഷാനെ 59 റൺസ് എടുത്ത് വാർണറിന് മികച്ച പിന്തുണയും നൽകി.

Previous articleറിലയൻസ് ഫുട്ബോൾ ദേശീയ ചാമ്പ്യന്മാരായി മലപ്പുറത്തിന്റെ എം എസ് പി
Next articleകേരളം 228 റൺസിന് പുറത്ത്, ഹൈദരബാദിന് ജയിക്കാൻ 155 റൺസ്