വാണിയമ്പലത്ത് അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി

- Advertisement -

അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയ കുതിപ്പിന് വാണിയമ്പലത്ത് അവസാനം.
വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ
സ്കൈ ബ്ലൂ എടപ്പാൾ ആണ് അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടിയിൽ എത്തിയപ്പോൾ ഒരു കിക്ക് അൽ മദീനയ്ക്ക് പിഴച്ചു. അത് സ്കൈ ബ്ലൂവിന് ജയം സമ്മാനിച്ചു.

ഇന്ന് വാണിയമ്പലം സെവൻസിൽ ലിൻഷാ മണ്ണാർക്കാട് സബാൻ കോട്ടക്കലിനെ നേരിടും.

Advertisement