ഇതാണ് മാതൃക, കൊറോണ പ്രതിരോധത്തിന് വേണ്ടി സ്വന്തം വീട് വിട്ടുനൽകാൻ തയ്യാറായി എം പി സക്കീർ

- Advertisement -

കൊറോണയെ പ്രതിരോധിക്കാൻ കേരളമാകെ ഒറ്റക്കെട്ടായി പൊരുതുമ്പോൾ മാതൃകയാവുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം എം പി സക്കീർ. കൊറോണയെ പ്രതിരോധിക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കായി സ്വന്തം വീട് വിട്ടു നൽകാൻ കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം തയ്യാറായിരിക്കുകയാണ്‌. കൊറോണ ലക്ഷണങ്ങൾ ഉള്ളവരെയും മറ്റും ക്വാരന്റൈനിൽ പാർപ്പിക്കുവാനും മറ്റു പ്രവർത്തനങ്ങൾക്കും തന്റെ വീട് ഉപയോഗിക്കാം എന്ന് സക്കീർ തന്നെ മുന്നോട്ട് വന്ന് പറയുകയായിരുന്നു.

തന്റെ ഗർഭിണിയായ ഭാര്യ ഫാസിലയും മകൾ മറിയയും ഇപ്പോൾ ഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം തൽക്കാലം താമസം മാറ്റിയാണ് സക്കീർ സ്വന്തം വീട് നാടിനായി വിട്ടുനൽകുന്നത്. കേരളത്തിനാകെ മാതൃകയാകുന്ന നീക്കം ആയി തന്നെ സക്കീറിന്റെ ഈ തീരുമാനത്തെ കാണണം. കേരള ബ്ലാസ്റ്റേഴ്സ് കൂടാതെ മുംബൈ സിറ്റി, ചെന്നൈയിൻ എഫ് സി തുടങ്ങി പ്രമുഖ ക്ലബുകൾക്ക് ഒക്കെ വേണ്ടി സക്കീർ ബൂട്ടുകെട്ടിയിട്ടുണ്ട്.

Advertisement