മൊറാട്ട തിരിച്ചെത്തി, ആൽബ വീണ്ടും ഇല്ല. സ്പെയിൻ ടീം അറിയാം

അടുത്ത ആഴ്ച നടക്കുന്ന യുവേഫ നാഷൺസ് ലീഗിനായി പ്രഖ്യാപിച്ച സ്പാനിഷ് ടീമിൽ ചെൽസി സ്ട്രൈക്കർ മൊറാട്ട തിരിച്ചെത്തി. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ഡിയേഗോ കോസ്റ്റയെ എൻറികെ ടീമിൽ എടുത്തിട്ടില്ല. തുടർച്ചയായ രണ്ടാം തവണയും ലൂയിസ് എൻറികെ ജോർദി ആൽബയെ ടീമിൽ എടുത്തില്ല. പരിശീലകനും ആൽബയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് താരത്തിൽ ഇടം ലഭിക്കാതിരിക്കാൻ കാരണം എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെയിൽസിനും ഇംഗ്ലണ്ടിനും എതിരെയാണ് സ്പെയിനിന്റെ മത്സരങ്ങൾ. ലൂയിസ് എൻറികെയുടെ കീഴിൽ കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെയും ക്രൊയേഷ്യയെയും സ്പെയിൻ പരാജയപ്പെടുത്തിയിരുന്നു.

Goalkeepers: David de Gea Kepa, Paul Lopez.

Defenders: Cesar Azpilicueta, Albiol, Nacho Fernandez, Sergio Ramos, Marc Bartra, J Otto, Marco Alonso, Jose Gaya

Midfield: Sergio Bousquets, Rodri, Koke, Saul, Tiago, Ceballos

Forwards: Marco Asensio, Aspas, Alvaro Morata, Sus,Moreno, Alacer.

Previous articleഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം
Next article364 റണ്‍സ് നേടി ഇന്ത്യ, ഷായ്ക്ക് ടെസ്റ്റില്‍ സ്വപ്ന തുടക്കം