364 റണ്‍സ് നേടി ഇന്ത്യ, ഷായ്ക്ക് ടെസ്റ്റില്‍ സ്വപ്ന തുടക്കം

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാ കസറിയതിനൊപ്പം ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും റണ്‍സ് കണ്ടെത്തിയ രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ദിവസം 364/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. കെഎല്‍ രാഹുലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഇറങ്ങിയ ബാറ്റ്സ്മാന്മാരെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ കണ്ടത്. രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് നേടി പുജാര – പൃഥ്വി ഷാ കൂട്ടുകെട്ടും അതിനു ശേഷം നാലാം വിക്കറ്റില്‍ 105 റണ്‍സ് നേടി രഹാനെ – വിരാട് കോഹ്‍ലി കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ പ്രധാനമായും മുന്നോട്ട് നയിച്ചത്.

89 ഓവറുകള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം ദിവസം ഇന്ത്യ നേരിട്ടപ്പോള്‍ 134 റണ്‍സ് നേടി പൃഥ്വി ഷാ ടോപ് സ്കോറര്‍ ആയി. പുജാര(86), രഹാനെ(41) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി 72 റണ്‍സുമായി വിരാട് കോഹ്‍ലിയും 17 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ, ഷെര്‍മാന്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Previous articleമൊറാട്ട തിരിച്ചെത്തി, ആൽബ വീണ്ടും ഇല്ല. സ്പെയിൻ ടീം അറിയാം
Next articleമാർസെലോയുടെ പരിക്ക്, ബ്രസീൽ അർജന്റീന പോരാട്ടം നഷ്ടമാകും