ഒരു മതം,അത് ഫുട്‌ബോൾ! ലോകകപ്പിന് ആവേശം പകരാൻ മോഹൻലാലിന്റെ പാട്ട്

Wasim Akram

ഫിഫ ഖത്തർ ലോകകപ്പിന് ആദരവ് അർപ്പിച്ചു മോഹൻലാലിന്റെ പാട്ട് പുറത്ത് വന്നു. ബറോസ് സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായി ആണ് ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ മോഹൻലാൽ പാടിയ പാട്ട് പുറത്ത് വിട്ടത്.

മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശം കാണിച്ച വീഡിയോയിൽ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ കുറിച്ച് വരികളുണ്ട്. ഒരു മതം,അത് ഫുട്‌ബോൾ എന്ന മോഹൻലാൽ പാടിയ പാട്ടിനു ഹിശാം ആണ് സംഗീതം നൽകിയത്, വീഡിയോ സംവിധാനം ചെയ്തത് ടി.കെ രാജീവ് കുമാറും. വീഡിയോ യൂട്യൂബിൽ കാണാവുന്നതാണ്.