മൊഹമ്മദൻസിനോട് തോറ്റു, മോഹൻ ബഗാന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കിരീടം നിലനിർത്താം എന്ന മോഹൻ ബഗാൻ പ്രതീക്ഷ അവസാനിക്കുന്നു. ഇന്ന് നിർണായക മത്സരത്തിൽ മോഹൻ ബഗാൻ പരാജയപ്പെട്ടു. വൈരികളായ മൊഹമ്മൻസ് ആണ് ഇന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബഗാനെ വീഴ്ത്തിയത്. ആവേശകരമായിരുന്ന മത്സരത്തിൽ ഒമെലോസ, തീർതങ്കർ സർക്കാർ, ജോൺ ചിഡി എന്നിവർ മൊഹമ്മദൻസിനു വേണ്ടി ഗോളുകൾ നേടി. ജൊസേബയും, കമാറയുമാണ് ബഗാന്റെ സ്കോറേഴ്സ്.

ഈ പരാജയത്തൊടേ മോഹൻ ബഗാന് 9 മത്സരങ്ങളിൽ നിന്ന് 14 പോയന്റാണ് ഉള്ളത്. 8 മത്സരങ്ങളിൽ നിന്ന് 17 പോയന്റുള്ള പീർലെസാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങൾ ഒരു മത്സരം പീർലെസ് വിജയിച്ചാൽ വരെ ബഗാന്റെ സാധ്യതകൾ ഔദ്യോഗികമായി അവസാനിക്കും.

Advertisement