കൊൽക്കത്ത ഫുട്ബോൾ ലീഗ്; വിജയത്തോടെ പീർലെസ് ഒന്നാം സ്ഥാനം നിലനിർത്തി

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലെസ് ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ന് ഭൊവാനിപർ എഫ് സിയെ ആണ് പീർലെസ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പീർലെസിന്റെ വിജയം. എഡ്മുണ്ടും ജിതെനും ആണ് പീർലെസിനായി ഇന്ന് ഗോളുകൾ നേടിയത്.

ഇപ്പോൾ ഒന്നാമത് ഉള്ള പീർലെസിന് 8 മത്സരങ്ങളിൽ നിന്ന് 17 പോയന്റാണ് ഉള്ളത്. ഇനി മൂന്ന് മത്സരങ്ങളാണ് ലീഗിൽ ബാക്കി ഉള്ളത്. 14 പോയന്റുമായി മൂന്നു ക്ലബുകൾ പീർലെസിന് തൊട്ടു പിറകിൽ ഉണ്ട്. മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും മറികടന്ന് പീർലെസ് കൊൽക്കത്ത ഫുട്ബോൾ ലീഗ് നേടുകയാണെങ്കിൽ അതൊരു ചരിത്ര വിജയം തന്നെ ആയിരിക്കും.

Advertisement