ഐ ലീഗ് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടി അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് എഴുതിയിരിക്കുകയാണ് ഐ ലീഗ് ക്ലബുകൾ. ആറു ക്ലബുകളാണ് സംയുക്തമായി ഒരു കത്തിലൂടെ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. മോഹൻ ബഗാൻ, ഗോകുലം കേരള എഫ് സി, മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, ഐസാൾ എന്നീ ക്ലബുകളാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപെട്ടിരിക്കുന്നത്.
എ ഐ എഫ് എഫ് ഐ എസ് എലിനെ പ്രധാന ലീഗ് ആക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും അത് ഐ ലീഗ് ക്ലബുകളോട് കാണിക്കുന്ന ക്രൂരത ആണെന്നും കത്തിൽ പറയുന്നു. ഐ എസ് എൽ ഒരു കൊമേഷ്യൽ ലീഗാണെന്നും ആ ലീഗിന് അംഗീകാരം ഇല്ലെന്നും ക്ലബുകൾ പറയുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യൻ ഫുട്ബോൾ ഉയരണമെങ്കിൽ ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ തീർപ്പാക്കേണ്ടത് ഉണ്ട് എന്നും ക്ലബുകൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.