ഡൂറണ്ട് കപ്പ് ഫിക്സ്ചറുകൾ എത്തി, ഗോകുലത്തിന്റെ ആദ്യ മത്സരം ചെന്നൈയിനോട്

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ആദ്യമായി പങ്കെടുക്കുന്ന ഡൂറണ്ട് കപ്പിന്റെ ഫിക്സ്ചഫ് എത്തി. 129ആമത് ഡൂറണ്ട് കപ്പിന് ഓഗസ്റ്റ് 2ന് ആണ് തുടക്കമാകുന്നത്. ബംഗാളിൽ വെച്ചാകും ടൂർണമെന്റ് നടക്കുക. ഗ്രൂപ്പ് ഡി യിൽ ഉൾപ്പെട്ട ഗോകുലം കേരള എഫ് സിയുടെ ആദ്യ മത്സരം ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയുമായാകും.

ഗോകുലം അടക്കം 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുക. ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പിൽ ഉണ്ടാകും. ആർമിയുടെ രണ്ട് ടീമുകൾ ആകും ചാമ്പ്യൻഷിപ്പിന് ഇറങ്ങുക.

ഗോകുലത്തിന്റെ ഫിക്സ്ചർ;
8/8/2019 ; ഗോകുലം v ചെന്നൈയിൻ
12/08/2019 ; ഗോകുലം vs എയർ ഫോഴ്സ്
19/08/2019 ; ഗോകുലം vs ട്രാവു

Previous articleബോസ്നിയൻ മിഡ്ഫീൽഡർ എ സി മിലാനിൽ
Next articleഐലീഗിനെ രക്ഷിക്കാൻ മോഡിക്ക് കത്ത് എഴുതി ക്ലബുകൾ