നികോളോ ബരെല്ല ഇന്റർ മിലാനിൽ

ഇറ്റാലിയൻ യുവ മധ്യനിര താരം നികോളോ ബരെല്ല ഇന്റർ മിലാനിൽ എത്തുന്നു. താരവും ഇന്റർ മിലാനും തമ്മിൽ ധാരണയിൽ എത്തി. കലിയരിയുടെ താരമായ ബരെല്ലയെ വൻ തുക കൊടുത്താണ് ഇന്റർ മിലാൻ സ്വന്തമാക്കുന്നത്. ഏകദേശം 40 മില്യണോളമായിരിക്കും ട്രാൻസ്ഫർ തുക. ഇറ്റലിയിലെ ഏറ്റവും മികച്ച മധ്യനിര ടാലന്റുകളിൽ ഒന്നാണ് ബരെല്ല.

കഴിഞ്ഞ സീസണിൽ കലിയരിക്കായി 38 മത്സരങ്ങൾ കളിക്കാൻ ബരെലയ്ക്ക് ആയിരുന്നു. 22 കാരനായ താരം ഒരു ഗോളും നാലു അസിസ്റ്റും കഴിഞ്ഞ സീരി എ സീസണിൽ സ്വന്തമാക്കി. യൂത്ത് ടീം മുതൽ കലിയരിക്ക് മാത്രമായിരുന്നു ബരെല കളിച്ചിരുന്നത്. ഇറ്റലിക്കായി 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ബരെല രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.

Previous articleഐലീഗിനെ രക്ഷിക്കാൻ മോഡിക്ക് കത്ത് എഴുതി ക്ലബുകൾ
Next articleഘാനയെ പെനാൾട്ടിയിൽ വീഴ്ത്തി ടുണീഷ്യ ക്വാർട്ടറിൽ