ലിവർപൂൾ മിലാൻ ഇതിഹാസങ്ങളുടെ മത്സരത്തിൽ ഹീറോ ആയി ജെറാർഡ്!!

- Advertisement -

എ സി മിലാനും ലിവർപൂളും തമ്മിലുള്ള പഴയ ക്ലാസിക്ക് പോരാട്ടത്തിന്റെ ഓർമ്മയ്ക്കായി നടത്തിയ ഇതിഹാസങ്ങളുടെ മത്സരത്തിൽ ലിവർപൂളിന് വിജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു അവസാന നിമിഷ ഗോളാണ് ലിവർപൂളിനെ ജയിപ്പിച്ചത്. ആ ഗോൾ നേടിയതാകട്ടെ ലിവർപൂളിന്റെ എക്കാലത്തെയും ഏറ്റവും മികച്ച മിഡ്ഫീൽഡറിൽ ഒരാളായ സ്റ്റീവൻ ജെറാഡും.

ആവേശകരമായ മത്സരം ലിവർപൂളിന് അനുകൂലമായാൺ തുടക്കം മുതൽ മുന്നേറിയത്. പാപി സിസെയുടെയും റോബി ഫ്ലവറിന്റെയും ഗോളിൽ ലിവർപൂൾ 2 ഗോളിന്റെ ലീഡ് എടുത്തതായിരുന്നു. എന്നാൽ വിട്ട് കൊടുക്കാൻ മിലാൻ ഇതിഹാസങ്ങൾ തയ്യാറായില്ല. പിർലോയുടെയും പങ്കാരോയുടെയും സ്ട്രൈക്കുകളിൽ മിലാൻ 2-2 എന്ന സ്കോറിൽ ഒപ്പം എത്തി. അപ്പോഴാണ് ജെറാഡിന്റെ ഗോൾ വരുന്നത്. മിലാൻ ഡിഫൻസിനെ വട്ടം കറക്കിയ ശേഷം ജെറാഡ് എടുത്ത ഗ്രൗണ്ടർ തടുക്കാൻ മിലാൻ കീപ്പർക്കായില്ല. കോപിനെ സാക്ഷിയാക്കി ഒരിക്കൽ കൂടെ ജെറാഡിന്റെ ഗോൾ. 3-2ന്റെ വിജയം ലിവർപൂൾ ഉറപ്പിച്ചു.

ലിവർപൂളിനായി ജിമ്മി കാരിഗർ, ഗാർസിയ, കുയ്ട്ട് തുടങ്ങിയവരും, മിലാനായി കക്കാ, കഫു, ഗട്ടൂസ്സോ തുടങ്ങിയ പ്രമുഖരും അണിനിരന്നിരുന്നു.

Advertisement