ഹോണ്ടുറസിനെയും തകർത്ത് മെക്സിക്കോ ഗോൾഡ്‌ കപ്പ് സെമി ഫൈനലിൽ

20210725 112318

ഗോൾഡ് കപ്പിലെ മെക്സിക്കോയുടെ ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഹോണ്ടുറസിനെ പരാജയപ്പെടുത്തി മെക്സിക്കോ സെമി ഫൈനലിലേക്ക് മാര്ച്ച് ചെയ്തു. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ വിജയം. ആദ്യ 38 മിനുട്ടിൽ തന്നെ മെക്സിക്കോ മൂന്നു ഗോളുകൾ നേടിയിരുന്നു. 26ആം മിനുട്ടിൽ ഫ്‌യൂനസാണ് മെക്സിക്കോയുടെ ഗോളടി തുടങ്ങിയത്. 31ആം മിനുട്ടിൽ ഡോ സാന്റോസ് ലീഡ് ഇരട്ടിയാക്കി. 38ആം മിനുട്ടിൽ പിനേട ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഹോണ്ടുറസിന് ഇന്നാകെ രണ്ടു ഷോട്ട് മാത്രമേ ടാർഗറ്റിലേക്ക് അടിക്കാൻ ആയുള്ളൂ. മെക്സിക്കോ ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഏറ്റവും കൂടുതൽ ഗോൾഡ് കപ്പ് നേടിയിട്ടുള്ള ടീമാണ് മെക്സിക്കോ. കാനഡയും കോസ്റ്ററികയും തമിലുള്ള മത്സരത്തിലെ വിജയികളെ ആകും മെക്സിക്കോ സെമിയിൽ നേരിടുക.

Previous articleഗോൾഡ്‌ കപ്പിൽ ഖത്തർ സെമി ഫൈനലിൽ
Next article3-1ന്റെ ലീഡ് കൈവിട്ട് സത്യന്‍, രണ്ടാം റൗണ്ടിൽ പരാജയം