ഗോൾഡ്‌ കപ്പിൽ ഖത്തർ സെമി ഫൈനലിൽ

20210725 112259

ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന് ചരിത്ര നേട്ടം. അവർ ഗോൾഡ്‌ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തറിന്റെ ഏഷ്യക്ക് പുറത്തു ഒരു ടൂർണമെന്റിലെ ആദ്യ സെമി ഫൈനാലാണിത്. ഇന്ന് ക്വാർട്ടറിൽ എൽ സവഡോറിനെ തോൽപിച്ചാണ് ഖത്തർ സെമി ഫൈനലിലേക്ക് മുന്നേറിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഖത്തർ വിജയം. ആദ്യ എട്ടു മിനുട്ടിൽ തന്നെ ഖത്തർ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം മിനുട്ടിൽ അൽമോസ് അലിയാണ് ഖത്തറിന് ലീഡ് നൽകിയത്. എട്ടാം മിനുട്ടിൽ ഹത്തെമും ഖരിനായി വല കുലുക്കി. അൽമോസിന്റെ പാസിൽ നിന്നായിരുന്നു ഹതമിന്റെ ഗോൾ.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ അൽമോസ് ഖത്തറിന്റെ മൂന്നാം ഗോളും നേടി. ഇതിനു ശേഷം നന്നായി കളിച്ച എൽ സവഡോർ റിവാസിന്റെ ഇരട്ട ഗോളിന്റെ കരുത്തിൽ തിരിച്ചടിച്ചു. 63,66 മിനുറ്റുകളിൽ ആയിരുന്നു റിവാസിന്റെ ഗോളുകൾ. പൊരുതി നോക്കി എങ്കിലും സൽവഡോറിന് പരാജയം ഒഴിവാക്കാൻ ആയില്ല. അമേരിക്കയും ജമൈക്കയും തമിലുള്ള മൽസരത്തിലെ വിജയികളെ ആകും ഖത്തർ സെമിയിൽ നേരിടുക.

Previous articleജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍
Next articleഹോണ്ടുറസിനെയും തകർത്ത് മെക്സിക്കോ ഗോൾഡ്‌ കപ്പ് സെമി ഫൈനലിൽ