“മെസ്സിയെ എതിരാളി ആയി കാണുന്നില്ല” – റൊണാൾഡോ

- Advertisement -

ലാലിഗ വിട്ട് ഇറ്റലിയിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ മെസ്സിയെ എതിരാളി ആയി കാണുന്നില്ല എന്ന് അഭിപ്രായപ്പെട്ടു. മെസ്സിയുമായുള്ള അവസാന വർഷങ്ങളിലെ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോളായിരുന്നു റൊണാൾഡോയുടെ പ്രതികരണം. മെസ്സിയെ എന്നല്ല ഒരു താരത്തെയും എതിരാക്കി ആയി കാണുന്നില്ല എന്നും. അതല്ല തന്റെ ശീലം എന്നു ക്രിസ്റ്റ്യാനോ പറഞ്ഞു.

മത്സരങ്ങൾ വിജയിക്കലാണ് ലക്ഷ്യം. അതാണ് വെല്ലുവിളി. മികച്ച് നിൽക്കുക. എല്ലാം അവസാനിച്ചാൽ മാത്രമെ ആരാണ് മികച്ചതെന്ന് മനസ്സിലാകൂ എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഇത്തവണ ബാലൻഡോർ ലഭിക്കുമോ എന്ന് അറിയില്ല എന്നും. അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നുൻ റൊണാൾഡോ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement