ബംഗ്ലാദേശിനു പുതിയ U-19 പരിശീലകന്‍

ബംഗ്ലാദേശിന്റെ പുതിയ അണ്ടര്‍ 19 കോച്ചായി നവീദ് നവാസിനു നിയമനം. അടുത്ത ലോകകപ്പ് വരെ ഈ നിയമനം നിലനില്‍ക്കുമെന്നാണ് ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. യുവ താരങ്ങള്‍ക്ക് നവാസില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അത് അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമെന്നുമാണ് ബോര്‍ഡിന്റെ പ്രതീക്ഷയെന്നാണ് ബോര്‍ഡ് പ്രതീക്ഷ പുലര്‍ത്തിയത്.

നവാസ് ശ്രീലങ്കയ്ക്കായി ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ന്യൂസിലാണ്ടില്‍ നടന്ന ലോകകപ്പില്‍ ഡാമിയെന്‍ റൈറ്റ് ആയിരുന്നു ബംഗ്ലാദേശ് കോച്ച്. റൈറ്റിനു പകരമാണ് നവാസിന്റെ നിയമനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial