മടങ്ങിവരവിൽ മെസ്സി പരിക്കേറ്റ് പുറത്ത്, അടുത്ത മത്സരം കളിക്കില്ല

- Advertisement -

രാജ്യാന്തര മത്സരങ്ങൾക്കായി അർജന്റീനൻ ടീമിൽ മടങ്ങി എത്തിയ മെസ്സിക്ക് കാര്യങ്ങൾ അത്ര ശുഭകരമായില്ല. വേനസ്വെലക്ക് എതിരെ കളിക്കാൻ ഇറങ്ങിയ മെസ്സിക്ക് പരിക്കേറ്റിരുന്നു. ഇതോടെ മൊറോക്കോക്ക് എതിരായ അടുത്ത സൗഹൃദ മത്സരത്തിൽ താരത്തിന് കളിക്കാൻ ആകില്ലെന്ന് ഉറപ്പായി.

അർജന്റീന 3-1 ന് തോറ്റ മത്സരത്തിൽ മെസ്സി മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു. എങ്കിലും മത്സരം ശേഷമാണ് താരത്തിന്റെ പരിക്ക് വ്യക്തമായത്. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് മെസ്സി അർജന്റീനക്കായി കളിക്കാൻ ഇറങ്ങിയത്. മെസ്സിയുടെ സഹ താരം ഗോണ്സാലോ മാർടീനസിനും പരിക്കേറ്റത് കാരണം അടുത്ത മത്സരത്തിൽ കളിക്കാനാവില്ല.

Advertisement