കാണാതെ പോകരുത് പോഗ്ബ ഗ്രീസ്മാന് നൽകിയ മാരക അസിസ്റ്റ്

- Advertisement -

ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസ് മോൽദോവയ്ക്ക് എതിരെ വൻ വിജയം തന്നെ നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഈ വിജയത്തിൽ ശ്രദ്ധേയമായത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ നൽകിയ ഒരു ഗംഭീര അസിസ്റ്റും ഒപ്പം അത്ലറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മെൻ നടത്തിയ ഫിനിഷുമായിരുന്നു.

കളിയുടെ 24ആം മിനുട്ടിൽ ആണ് പെനാൾട്ടി ബോക്സിന് പുറത്ത് വെച്ച് ഗ്രീസ്മെനും പോഗ്ബയും ആദ്യ പാസ് കൈമാറുന്നത്. പോഗ്ബയ്ക്ക് പന്ത് നൽകിയ ശേഷം മോൽദോക ഡിഫൻസിന് ഇടയിലൂടെ ഗ്രീസ്മെൻ ഗോൾവല ലക്ഷ്യമായി കുതിച്ചു. ബോക്സിന് പുറത്ത് നിന്ന് പന്ത് പോഗ്ബ ലോബ് ചെയ്ത് മുന്നിലേക്ക് കൊടുത്തു. ബോക്സിലേക്ക് ഓടിയ ഗ്രീസ്മെനിലേക്ക് തന്നെ കൃത്യമായി പന്തെത്തി. പന്ത് ഒരു ഇടംകാലൻ വോളിയിലൂടെ ഗ്രീസ്മെൻ വലയിലുമാക്കി. ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഫുട്ബോൾ കണ്ട ഏറ്റവും സുന്ദരമായ ഗോളായിരുന്നു ഇത്.

മത്സരത്തിൽ ജിറൂഡ്, വരാനെ, എമ്പപ്പെ എന്നിവരാണ് ഫ്രാൻസിന്റെ മറ്റു ഗോളുകൾ നേടിയത്.

Advertisement