ഫ്രീകിക്ക് ഗോളുകളിൽ മെസ്സിക്ക് ഒപ്പം എത്താൻ യൂറോപ്പിലെ ടീമുകൾ ഒത്തുപിടിച്ചാൽ പോലുമാവില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ എണ്ണം പറഞ്ഞ രണ്ടു ഫ്രീകിക്ക് ഗോളുക്കളാണ് മെസ്സി ബാഴ്സലോണക്കായി സ്കോർ ചെയ്തത്. മെസ്സിയെ ബാലൻ ഡോറിൽ അഞ്ചാമത് ആക്കിയവരൊക്കെ അവരുടെ വോട്ടുകളെ കുറിച്ച് രണ്ടാമതും ചിന്തിച്ചു പോകുന്ന തരത്തിലുള്ള പ്രകടനം. മെസ്സി അവസാന നാലു വർഷത്തിനിടെ നേടിയത് 19 ഡയറക്ട് ഫ്രീകിക്ക് ഗോളുകളാണ്. ഇന്നലത്തെ ഈ സ്ട്രൈക്കുകൾ മെസ്സി ഫ്രീകിക്കിൽ ഒരു അത്ഭുതമാണെന്ന് തന്നെ തെളിയിക്കുന്നു.

കാരണം അവസാനം നാലു വർഷത്തെ കണക്ക് എടുത്താൽ യൂറോപ്പിൽ മെസ്സി കളിക്കുന്ന ബാഴ്സലോണ അല്ലാത്ത ഒരു ടീമിനും മെസ്സി നേടിയ അത്ര ഫ്രീകിക്ക് ഗോളുകൾ നേടാൻ ആയിട്ടില്ല. മെസ്സിയുടെ 19 ഗോളുകൾ ഉൾപ്പെടെ 24 ഫ്രീകിക്ക് ഗോളുകൾ ആണ് ബാഴ്സലോണ അവസാന നാലു വർഷത്തിൽ നേടിയത്. രണ്ടാമത് ഉള്ള ടീം യുവന്റസ് ആണ്. യുവന്റസ് ടീം മൊത്തമായി അവസാന നാലു വർഷത്തിൽ നേടിയ ഫ്രീകിക്ക് ഗോളുകൾ 18 ആണ്‌. മെസ്സി നേടിയതിനേക്കാൾ ഒരു ഗോൾ കുറവ്.

യുവന്റസ് മാത്രമല്ല റയൽ മാഡ്രിഡുൻ ബയേണും ഒക്കെ മെസ്സിക്ക് പിറകിലാണ്.

അവസാന നാലു വർഷത്തിലെ ഫ്രീകിക്ക് ഗോളുകൾ;

24 Barcelona (19 MESSI)
18 Juventus
14 Lyon, Real Madrid & Roma.
13 Bayern
12 Sampdoria, Monaco, Paris Saint-Germain.
11 Chelsea, Liverpool, Milan.