“മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നാലും ഇല്ലെങ്കിലും പ്രശ്നമില്ല” – ഡി ബ്രുയിൻ

Skysports Lionel Messi Kevin De Bruyne 5134669
- Advertisement -

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹമായിരുന്നു മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന വാർത്ത. എന്നാൽ അവസാനം ബാഴ്സലോണ മെസ്സിയെ വിടാത്തതിനാൽ താരം ബാഴ്സലോണയിൽ തന്നെ തുടരുകയായിരുന്നു. ഈ സീസണോടെ കരാർ അവസാനിപ്പിച്ച് മെസ്സി ബാഴ്സലോണ വിടും എന്നും അടുത്ത സീസണിൽ സിറ്റിയിലാകും താരം കളിക്കുക എന്നും ഇപ്പോഴും വാർത്തകൾ ഉണ്ട്. എന്നാൽ മെസ്സി സിറ്റിയിലേക്ക് വരുമോ ഇല്ലയോ എന്നത് താൻ കാര്യമാക്കുന്നില്ല എന്ന് സിറ്റി താരം കെവിൻ ഡി ബ്രുയിൻ പറഞ്ഞു.

മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരികയാണ് എങ്കിൽ സന്തോഷം. അത് മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്താകും. എന്നാൽ മെസ്സി വന്നില്ല എങ്കിലും പ്രശ്നമില്ല. മെസ്സി ഇല്ലാ എങ്കിലും മത്സരങ്ങൾ വിജയിക്കാനും കിരീടങ്ങൾ നേടാനുമുള്ള മികവ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ തന്നെ ഉണ്ട്. ഡി ബ്രുയിൻ പറഞ്ഞു. താൻ ക്ലബിൽ സന്തോഷവാൻ ആണ് എന്നും എന്നാൽ സിറ്റിയുമായി താൻ പുതിയ കരാർ ഒപ്പുവെച്ചു എന്ന വാർത്ത ശരിയല്ല എന്നും ബെൽജിയൻ താരം പറഞ്ഞു.

Advertisement