ബാഴ്സലോണയ്ക്ക് ആയി 700 മത്സരങ്ങൾ എന്ന നാഴികക്കല്ല് മെസ്സി പിന്നിട്ടു

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെതിരെ ഇറങ്ങിയതോടെ ലയണൽ മെസ്സി ബാഴ്സലോണക്കായി 700 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. കരിയറിൽ ഇതുവരെ ക്ലഹ് ഫുട്ബോൾ രംഗത്ത് ബാഴ്സലോണക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. 700 മത്സരങ്ങളിൽ നിന്നായി 612 ഗോളുകൾ മെസ്സി ഇതുവരെ നേടിയിട്ടുണ്ട്.

612 ഗോളുകൾക്ക് ഒപ്പം 235 അസിസ്റ്റും മെസ്സി ബാഴ്സലോണ ജേഴ്സിയിൽ സൃഷ്ടിച്ചു. 612 ഗോളുകളിൽ 49 ഹാട്രിക്കും ഉൾപ്പെട്ടിട്ടുണ്ട്‌. 32കാരനായ മെസ്സി ബാഴ്സലോണക്ക് ഒപ്പം 34 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട് ഇതുവരെ. 767 മത്സരങ്ങൾ ബാഴ്സലോണക്കായി കളിച്ചിട്ടുള്ള സാവിക്കാണ് ഇപ്പോൾ ബാഴ്സലോണക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു എന്ന നേട്ടമുള്ളത്‌. വരും വർഷങ്ങളിൽ അതും മെസ്സി മറികടക്കും എന്നാണ് കരുതപ്പെടുന്നത്.

Advertisement