ഗോൾ ടൂർണമെന്റ്; പെനാൾട്ടി ഷൂട്ടൗട്ടിൽ എം ഇ എസ് മമ്പാടിന് ജയം

ഇന്ത്യൻ എക്സ്പ്രസ്സ് ഒരുക്കുന്ന ഗോൾ 2019 ഇന്റർ കോളേജ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ എം ഇ എസ് മമ്പാടിന് വിജയം. എം എ കോളേജ് കോതമംഗലത്തെ നേരിട്ട മമ്പാട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് മത്സരം വിജയിച്ചത്. ആവേശകരമായ മത്സരത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എം ഇ എസ് മമ്പാട് മുന്നിലായിരുന്നു. സുഖിലും ശരത്തുമാണ് മമ്പാടിനായി ഗോൾ നേടിയത്.

ശക്തമായി തിരിച്ചടിച്ചാണ് എം എ കോളേജ് നിശ്ചിത സമയം അവസാനിക്കും മുമ്പ് സ്കോർ 2-2 എന്നാക്കിയത്. പ്രഭുവിന്റെയും നിഖിലിന്റെയും ഗോളുകളാണ് എം എ കോളേജിനെ സമനില നേടാൻ സഹായിച്ച. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-3ന് എം ഇ എസ് മമ്പാട് വിജയിക്കുകയായിരുന്നു.