മെൽബൺ സിറ്റി കൊച്ചിയിൽ എത്തി, ബ്ലാസ്റ്റേഴ്സിനെ നേരിടാൻ മഴയത്ത് ഒരുങ്ങുന്നു

- Advertisement -

ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി കൊച്ചിയിൽ എത്തി. 24ആം തീയതി ആരംഭിക്കുന്ന പ്രീസീസൺ ടൂർണമെന്റിനായാണ് മെൽബൺ സിറ്റി കൊച്ചിയിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകി കൊച്ചിയിൽ എത്തിയ ടീം ഇന്ന് പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. തകർത്തു പെയ്യുന്ന മഴ ആസ്വദിച്ചാണ് മെൽബൺ സിറ്റി പരിശീലനം നടത്തുന്നത്.

24ന് കേരള ബ്ലാസ്റ്റേഴ്സുമായാണ് മെൽബൺ സിറ്റിയുടെ ആദ്യ മത്സരം. 27ന് മെൽബൺ സിറ്റി ലാലിഗ ക്ലബായ ജിറോണ എഫ് സിയെയും നേരിടും. ആദ്യമായാണ് മെൽബൺ സിറ്റി ഇന്ത്യയിലേക്ക് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്നറിയില്ല എന്നും അതുകൊണ്ട് മെൽബൺ സിറ്റി അവരുടെ കളി കളിക്കുകയാണ് ചെയ്യുക എന്നും ക്ലബ് പരിശീലകൻ വാരൺ ജോയ്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement