ആദില്‍ റഷീദ് വീണ്ടും ടെസ്റ്റ് കളിക്കുന്നത് വിദൂരമല്ല: ട്രെവര്‍ ബെയിലിസ്

- Advertisement -

ആദില്‍ റഷീദ് വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുവാന്‍ ഏറെ സാധ്യതയുണ്ടെന്ന് പറഞ്ഞ് കോച്ച് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിനു വേണ്ടി ഏകദിനങ്ങളിലും ടി20യിലും മികച്ച പ്രകടനം തുടരുന്ന ആദില്‍ റഷീദ് അവസാനമായി ടെസ്റ്റ് കളിച്ചത് ഇന്ത്യയ്ക്കെതിരെ ഡിസംബര്‍ 2016ലാണ്. ഇപ്പോള്‍ താരം തന്റെ ഏറ്റവും മികച്ച ബൗളിംഗ് ഫോമിലാണെന്നാണ് ട്രെവര്‍ ബെയിലിസ് പറഞ്ഞത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രീതിയില്‍ ആദില്‍ റഷീദ് പന്തെറിയുന്നത് ഇപ്പോളാണെന്ന് പറഞ്ഞ ബെയിലിസ് ഈ വര്‍ഷം താരത്തിനു മികച്ച നിയന്ത്രണമാണ് പന്തെറിയുന്നതിലെന്ന് പറഞ്ഞു. ഈ വര്‍ഷം ആദ്യം യോര്‍ക്കഷയറിനു വേണ്ടി വൈറ്റ് ബോളില്‍ മാത്രം കളിക്കുവാന്‍ റഷീദ് കരാര്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാനുള്ള താരത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയായിരുന്നു ഇത്.

എന്നാല്‍ ഇപ്പോള്‍ കോച്ചിന്റെ വാക്കുകള്‍ താരത്തിനു വീണ്ടും പ്രതീക്ഷ പുലര്‍ത്തുന്നതായി മാറുകയാണ്. ഇപ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റ് മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞ റഷീദ് ഇംഗ്ലണ്ടിനു തന്നെ ടെസ്റ്റിലേക്ക് പരിഗണിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement