കളിക്കുന്ന കാലം കഴിഞ്ഞു, ഇനി വലിയ ചുമതലകളുമായി മെഹ്താബ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈൻ തന്റെ പുതിയ ചുമതലയിൽ പ്രവേശിച്ചു. ഈ കഴിഞ്ഞ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെഹ്താബ് ഹുസൈൻ കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റിയുടെ ടെക്നിക്കൽ ഡയറക്ടറായാണ് ചുമതലയേറ്റിരിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിനായി ഒരുങ്ങുകയാണ് ഇപ്പോൾ സതേൺ സമിറ്റി.

പ്രശസ്ത പരിശീലകനായ സുബ്രതാ ഭട്ടാചാര്യ ആണ് സമിറ്റിയുടെ മുഖ്യ പരിശീലകൻ. കൊൽക്കത്ത ഫുട്ബോൾ ലീഗിലെ മികച്ച പ്രകടനമാണ് സമിറ്റി ഇത്തവണ ഉദ്ദേശിക്കുന്നത്. ഈ കശംഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ കളിച്ചാ!, മെഹ്താബ് വിരമിച്ചത്. തിരിച്ചെത്തിയത്. അതിനു മുമ്പുള്ള സീസണിൽ ജംഷദ്പൂർ എഫ് സിക്കൊപ്പം ഐലീഗിൽ ആയിരുന്നു മെഹ്താബ് കളിച്ചത്.

കൊൽക്കത്തൻ ടീമായ ഫുഡ് കോർപ്പറേഷൻ ഇന്ത്യക്ക് കളിച്ചായിരുന്നു മെഹ്താബ് തന്റെ കരിയർ ആരംഭിച്ചത്. കരിയറിൽ കൂടുതൽ സമയവും മെഹ്താബ് ചിലവഴിച്ചത് ഈസ്റ്റ് ബംഗാളിനൊപ്പം ആയിരുന്നു. 10 വർഷത്തോളം ഈസ്റ്റ് ബംഗാളിനായി കളിച്ച മെഹ്താബ് 250ൽ അധികം മത്സരങ്ങൾ ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്.

ഐ എസ് എൽ ആരംഭം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഉണ്ടായിരുന്ന മെഹ്താബ് കേരളത്തിന്റെ രണ്ട് ഫൈനൽ വരെയുള്ള യാത്രയിലും പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്.