ജെയിംസ് മക്കാർതർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

- Advertisement -

സ്കോട്ടിഷ് താരം ജെയിംസ് മക്കാർതർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 31കാരനായ താരം കൂടുതൽ കാലം ടോപ്പ് ലെവലിൽ തന്നെ ഫുട്ബോൾ കളിക്കേണ്ടതുണ്ട് എന്നതു കൊണ്ടാണ് വിരമിക്കുന്നത് എന്ന് പറഞ്ഞു. തന്റെ ശരീരത്തിൻ ഇത്രയും ഫുട്ബോൾ താങ്ങാനാവുന്നതല്ല എന്നും മക്കാർതർ പറഞ്ഞു. ക്രിസ്റ്റൽ പാലസിന്റെ താരമായ മകാർതർ അടുത്തിടെ പാലസിൽ പുതിയ കരാർ ഒപ്പിട്ടിരുന്നു. 2020-21 വരെ താരത്തെ ക്ലബിൽ നിർത്തുന്നതാൺ പുതിയ കരാർ.

സ്കോട്ലൻഡിനായി 31 മത്സരങ്ങൾ മകാർതർ കളിച്ചിട്ടുൺയ്യ്. നാലു ഗോളുകളും താരം നേടിയിട്ടുണ്ട്. 50 മത്സരങ്ങൾ സ്കോട്ട്‌ലൻഡിനായി കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന മകാർതർ കരിയർ നിർത്തുണ്ട് എങ്കിൽ അത് എത്ര കഷ്ടപ്പെട്ട് എടുത്ത തീരുമാനമാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയിമെന്ന് സ്കോട്ട്‌ലൻഡ് പരിശീലകൻ അലക്സ് മക്ലീഷ് പറഞ്ഞു.

Advertisement