പതിനഞ്ചാം മത്സരത്തിലും ഗോൾ വഴങ്ങി, എ സി മിലാനൊരു മോശം റെക്കോർഡ്

- Advertisement -

സീരി എയിൽ ഇന്നലെ സാമ്പ്ഡോറിയയെ പരാജയപ്പെടുത്തി എങ്കിലും ഒരു മോശം റെക്കോർഡ് ഇന്നലെ എ സി മിലാൻ സൃഷ്ടിച്ചു. ഇന്നലെയും ഗോൾ വഴങ്ങിയതോടെ തുടർച്ചയായ 15 സീരി എ മത്സരങ്ങളിൽ മിലാൻ ഗോൾ വഴങ്ങി എന്നായി. ഇതാദ്യമായാണ് ക്ലീൻ ഷീറ്റില്ലാതെ 15 തുടർ മത്സരങ്ങൾ എ സി മിലാൻ കളിക്കുന്നത്. 1964ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയത് മുതൽ ഇങ്ങനെ ഒരു ദയനീയ അവസ്ഥയിൽ മിലാൻ എത്തിയിട്ടില്ല.

ഈ സീസണിൽ 9 മത്സരവും കഴിഞ്ഞ സീസണിൽ ആറു മത്സരത്തിലുമായാണ് ഈ ക്ലീൻ ഷീറ്റില്ലാ റെക്കോർഡ് പിറന്നത്. ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്തുള്ള എ സി മിലാൻ ഈ സീസണിൽ അവസാനം ഒരു ക്ലീൻ ഷീറ്റ് സ്വന്തമാക്കിയത് പത്തു മത്സരങ്ങൾക്ക് മുമ്പ് യൂറോപ്പ ലീഗിൽ ആയിരുന്നു.

Advertisement