പിഎസ്ജി വിടുന്നില്ല, അഭ്യൂഹങ്ങൾ തള്ളി എംബപ്പെ

പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കിലിയൻ എംബപ്പെ. ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിൽ താരം വളരെ അസ്വസ്ഥനാണെന്നും ജനുവരിയിൽ തന്നെ മാഡ്രിഡിലേക്ക് കൂടുമാറാൻ ശ്രമിച്ചേക്കും എന്ന രീതിയിലും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് എമ്പാപ്പെയുടെ വെളിപ്പെടുത്തൽ. മാഴ്സെയുമായുള്ള വിജയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഫ്രഞ്ച് താരം തന്നെ കുറിച്ചു പ്രചരിച്ച വാർത്തകളോട് പ്രതികരിച്ചത്.

“ജനുവരിയിൽ ടീം വിടാൻ താൻ ആവശ്യപ്പെട്ടിട്ടില്ല” എംബപ്പെ പറഞ്ഞു, “ബെൻഫികയുമായുള്ള മത്സര ദിനമാണ് അത്തരമൊരു അഭ്യൂഹം പറന്നത്. തനിക്കൊന്നും മനസിലായില്ല, ഈ വാർത്തയുമായി നേരിട്ടോ അല്ലാതെയോ തനിക്കൊരു ബന്ധവുമില്ല.” എല്ലാവരെയും പോലെ വാർത്ത കണ്ട് താനും ഞെട്ടിയതായി എമ്പാപ്പെ പറഞ്ഞു. പ്രചരിച്ചത് തീർത്തും തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ആണെന്നും താൻ പിഎസ്ജിയിൽ പൂർണ സന്തോഷവാനാണെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.