ബംഗ്ലാദേശിന് വിജയം കിട്ടാക്കനിയായി മാറുന്നു, സന്നാഹ മത്സരത്തിലും വലിയ തോൽവി

അഫ്ഗാനിസ്ഥാനെതിരെ ടി20 ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിലും തോൽവിയേറ്റ് വാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 160/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശിന് 98/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 62 റൺസിന്റെ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

17 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്ന മൊഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്‍ നിരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. ഇബ്രാഹിം സദ്രാന്‍ 46 റൺസ് നേടി. റഹ്മാനുള്ള ഗുര്‍ബാസ് 27 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മസൂദ്, ഷാക്കിബ് അൽ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബംഗ്ലാദേശ് ബാറ്റിംഗിൽ 16 റൺസ് നേടിയ മെഹ്ദി ഹസന്‍ മിറാസ് ആണ് ടോപ് സ്കോറര്‍. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി 3 വിക്കറ്റ് നേടി.