മേയേർസ് ഗോൾഡ് കപ്പ് നവംബർ 24 മുതൽ തിരുവനന്തപുരത്ത്, ഗോകുലവും ബ്ലാസ്റ്റേഴ്സും ചെന്നൈയിനിനും കളിക്കും

- Advertisement -

ഇത്തവണത്തെ മേയേർസ് ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 24 മുതൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. തിരുവനന്തപുരം കോർപ്പറേഷനും തിരുവനന്തപുരം ഫുട്ബോൾ അസോസിയേഷനും സംയുക്തമായി നടത്തുന്ന ടൂർണമെന്റിൽ 12 ടീമുകളാണ് പങ്കെടുക്കുന്നത്. നാലു ഗ്രൂപ്പുകളായി തിരിച്ചാകും പോരാട്ടം.

ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ സെമി ഫൈനലിലേക്ക് ഇടം നേടും. പ്രമുഖ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ് സി, ചെന്നൈയിൻ എഫ് സി എന്നിവരുടെ റിസേർവ്സ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ മൂന്നാം തീയതി വരെ മത്സരങ്ങൾ നീണ്ടു നിൽക്കും.

ഗ്രൂപ്പ് എ; കേരള പോലീസ്, ചെന്നൈയിൻ, ഏജീസ് കേരള

ഗ്രൂപ്പ് ബി; വെസ്റ്റേൺ റെയിൽവേ, ഗോകുലം, ടി ഡി എഫ് എ ഇലവൻ

ഗ്രൂപ്പ് സി; എയർ ഇന്ത്യ, കെ എസ് ഇ ബി, ഇന്ത്യൻ നേവി

ഗ്രൂപ്പ് ഡി; ധൻബാദ് എഫ് എ, എസ് ബി ഐ, കേരള ബ്ലാസ്റ്റേഴ്സ്

ഫിക്സ്ചർ;

Advertisement