തുടക്കം മുതലാക്കാനായില്ല, ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് തകർച്ച

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് തകർച്ച. ചായക്ക് പിരിയുമ്പോൾ പാകിസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്തിട്ടുണ്ട്. ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു  മികച്ച തുടക്കം ലഭിച്ചിട്ടും 3 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് വലിച്ചെറിഞ്ഞ പാകിസ്ഥാൻ തകരുകയായിരുന്നു.

ഓപ്പണർമാരായ ഷാൻ മസൂദും അസ്ഹർ അലിയും ചേർന്ന് പാകിസ്ഥാന് വേണ്ടി 75 റൺസാണ് ആദ്യ വിക്കറ്റിൽ നേടിക്കൊടുത്തത്. എന്നാൽ ഇരുവരുടെയും വിക്കറ്റ് തുടരെ തുടരെ നഷ്ടമായതോടെ പാകിസ്ഥാൻ തകരുകയായിരുന്നു. ഷാൻ മസൂദ് 27 റൺസ് എടുത്തും അസ്ഹർ അലി 39 റൺസുമെടുത്താണ് പുറത്തായത്. നിലവിൽ 18 റൺസ് എടുത്ത ആസാദ് ഷഫീഖും 19 റൺസ് എടുത്ത മുഹമ്മദ് റിസ്‌വാനുമാണ് ക്രീസിൽ ഉള്ളത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹസൽവുഡ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്കും കമ്മിൻസും നാഥാൻ ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement