മാർക്കസ് ജോസഫ്!!! മുത്താണ് ഗോകുലത്തിന്റെ ഈ ക്യാപ്റ്റൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും എന്ന് സീസൺ ആരംഭിക്കും മുമ്പ് ഗോകുലം പ്രഖ്യാപിച്ചപ്പോൾ ഇങ്ങനെ ക്ലബിനെ തോളിലേറ്റി കിരീടത്തിലേക്ക് നയിക്കും എന്ന് ആരും കരുതിയിരുന്നില്ല. ട്രിനിഡാഡുകാരനായ ജോസഫ് കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചായിരുന്നു ഗോകുലത്തിൽ എത്തിയത്.കഴിഞ്ഞ സീസണിൽ ഗോകുലം മുഴുവൻ നിരാശ നൽകിയപ്പോഴും മാർക്കസ് ജോസഫ് മികച്ചു നിന്നിരുന്നു.

കഴിഞ്ഞ സീസണൊൽ മാർക്കസ് 9 മത്സരങ്ങളിലാണ് ഗോകുലത്തിനായി കളിച്ചത്. അതിൽ 7 ഗോളുകളും ഒരു അസിറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഗോകുലം വിജയിക്കാത്തത് കൊണ്ട് ആരും അന്ന് മാർക്കസിന്റെ പ്രകടനങ്ങളെ വാഴ്ത്തിയില്ല. പക്ഷെ താൻ ആരാണെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് കാണിച്ച് കൊണ്ടുക്കണം എന്ന് ഉറച്ച താരം ഗോകുലത്തിൽ ഒരു വർഷത്തെ കരര ഒപ്പുവെക്കുന്നതായി അറിയിച്ചു.

അതിനു ശേഷം മാർക്കസിന്റെ ആദ്യ അരങ്ങായിരുന്നു ഡ്യൂറണ്ട് കപ്പ്. 22വർഷത്തിനു ശേഷം ഒരു കേരള ക്ലബിനെ ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ടപ്പോൾ ആ കപ്പിന്റെ ഭൂരിഭാഗം ക്രെഡിറ്റും പോകേണ്ടത് മാർക്കസിനു തന്നെയാണ്. നാലു മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ. അതിൽ രണ്ട് ഹാട്രിക്ക്, ഒപ്പം ഫൈനലിലെ ഇരട്ട ഗോളുകളും. ഡ്യൂറണ്ട് കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു ടൂർണമെന്റിൽ 11 ഗോളുകൾ നേടുന്നത്. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ടിനൊപ്പം ഗോൾഡൻ ബോളും മാർക്കസ് തന്നെ ആണ് സ്വന്തമാക്കിയത്.

29കാരനായ മാർക്കസിന്റെ ഇന്ത്യയിലെ ആദ്യ ക്ലബാണ് ഗോകുലം. മാർക്കസിന്റെ ഈ പ്രകടനങ്ങൾ ഗോകുലം കേരള എഫ് സിക്ക് പുതിയ സീസണിൽ വലിയ പ്രതീക്ഷ ആണ് നൽകുന്നത്.